രാജ്യത്ത് കൊവിഡ് ബാധിതർ 70,000 കടന്നു; 24 മണിക്കൂറിനിടെ 3,604 രോഗ ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. 70,756 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 22455 പേർ രോഗമുക്തരായി.

രണ്ടുദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് കേസുകൾ പതിനായിരത്തിലേറെ വർധിച്ചത്. എന്നാൽ, മരണനിരക്ക് കാര്യമായി വർധിക്കാത്തത് ആശ്വാസമായി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24427,ഉം മരണം 921ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 24 മരണത്തിൽ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളിൽ 267ഉം.

ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8904 ആയി. 537 പേർ മരിച്ചു. തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതർ 8718 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 716 കേസുകളിൽ 510ഉം ചെന്നൈയിലാണ്. ഡൽഹിയിൽ കൊവിഡ് കേസുകൾ 7639 ആയി. മരണം 86ഉം. 24 മണിക്കൂറിനിടെ 13 മരണവും 406 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4056 കടന്നു. ഇന്ന് 68 പോസിറ്റീവ് കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 4035ഉം മരണം 115ഉം ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്താൻ 69 ജില്ലകളിൽ ഐസിഎംആർ ഈ ആഴ്ച പഠനം തുടങ്ങും. കേരളത്തിലെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

pathram desk 2:
Related Post
Leave a Comment