കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങുന്നു; യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ..

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കാനുള്ള തയാറെടുപ്പിൽ. ശരാശരി 175 യാത്രക്കാരെ കയറ്റിയായിരിക്കും മെട്രോ ട്രെയിനുകൾ യാത്ര ചെയ്യുക. സ്പർശ രഹിതമായ ടിക്കറ്റ് എടുക്കൽ സംവിധാനം നടപ്പിലാക്കും. മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമൽ സ്‌കാനിംഗ് ക്യാമറയും സ്ഥാപിക്കും. ഇടപ്പള്ളി, കലൂർ തുടങ്ങിയ പ്രധാന മെട്രോ സ്റ്റേഷനുകളിലായിരിക്കും ഇത് സ്ഥാപിക്കുക. ഒരാഴ്ചക്കകം ഈ സംവിധാനം ഒരുക്കും.

കുടുംബശ്രീ അംഗങ്ങളായിരുന്നു നേരത്തെ മെട്രോ കൗണ്ടറിലൂടെ ടിക്കറ്റ് നൽകിയിരുന്നത്. എന്നാൽ കോണ്ടാക്ട്‌ലെസ് സംവിധാനമായിരിക്കും ഇനി ടിക്കറ്റ് എടുക്കാനായി ഉപയോഗിക്കുക. പണം പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ മെഷീൻ വഴി ടിക്കറ്റ് ലഭിക്കുന്ന തരത്തിലായിരിക്കും സംവിധാനം.

ഡിജിറ്റൽ തെർമൽ സ്‌കാനിംഗ് ക്യാമറ സ്ഥാപിക്കാത്ത മറ്റ് സ്‌റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ ഉപയോഗിച്ചായിരിക്കും പരിശോധന. കൂടാതെ ട്രെയിനിനകത്തെ താപനില 24-26 ഡിഗ്രി സെൽഷ്യസിനകത്തായി ക്രമീകരിക്കുമെന്നുമാണ് വിവരം. സ്റ്റേഷനുകള്‍ സർവീസ് തുടങ്ങുന്ന എല്ലാ ദിവസവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.

pathram desk 2:
Leave a Comment