കൊറോണയെ പിടിച്ച് കെട്ടനാകാതെ മഹാരാഷ്ട്രയും തമിഴ് നാടും; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്…

മുംബൈ: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 1026 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ പുതുതായി 716 പേർക്കും രോഗം പിടിപെട്ടു.

മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേർ മരിച്ചു. ഇതിൽ 53 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 5125 പേർക്ക് ഇതുവരെ രോഗം ഭേദമായി. ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15000ത്തോളം രോഗികളും മുംബൈയിൽ നിന്നാണ്. പകുതിയിലേറെ മരണവും മുംബൈയിലാണ്.

തമിഴ്നാട് ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ 8718 ആയി ഉയർന്നു. ആകെ മരണം 61 ആയി. ഇതിൽ എട്ട് മരണം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതാണ്. കോവിഡ് കൂടുതൽ വ്യാപിച്ച ചെന്നൈയിൽ മാത്രം ആകെ രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. നിലവിൽ സംസ്ഥാനത്ത് 6530 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.

pathram desk 2:
Related Post
Leave a Comment