‘ഞാനിപ്പോള്‍ കളിക്കാത്തത് അതാണ്, എനിക്കതിന് നേരമില്ല’–നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്..മുഖ്യമന്ത്രി

തിരുവനന്തപുരം : ഇപ്പോള്‍ രാഷ്ട്രീയം കളിക്കാറില്ലെന്നും അതിനു നേരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പുറത്തുള്ളവരെ കൊണ്ടുവരാന്‍ സഹായം വാദ്ഗാനം ചെയ്തിട്ടും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന യുഡിഎഫ് എംപിമാരുടെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഞാനിപ്പോള്‍ കളിക്കാത്തത് അതാണ്, എനിക്കതിന് നേരമില്ല’–മുഖ്യമന്ത്രി പറഞ്ഞു.

‘നാട്ടില്‍ ഇങ്ങനെ ഒരു അവസ്ഥ നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയ കളി കളിക്കാനല്ല ഞാന്‍ നില്‍ക്കുന്നത്. നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്. അതിനാണ് നമ്മള്‍ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെയും ഇങ്ങോട്ട് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണ് ട്രെയിന്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തുന്നത്. വലിയ രീതിയില്‍ ആളുകളെ കൊണ്ടുവരാന്‍ അതിലൂടെ കഴിയും’– മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment