കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ്

കോട്ടയം: ഗള്‍ഫില്‍ നിന്നു ഗര്‍ഭിണിയായ അമ്മയ്‌ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ഉഴവൂരില്‍ എത്തിയതാണ്. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ െ്രെഡവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്രവ പരിശോധന നടത്തിയത്. അമ്മയുടെ ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി

pathram:
Related Post
Leave a Comment