കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കാട്: ബഹ്റൈനില്‍ നിന്ന് തിങ്കളാഴ്ച രാത്രി കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. മൂന്നു കോഴിക്കോട് സ്വദേശികള്‍ക്കും ഒരു പാലക്കാട്ടുകാരനുമാണ് രോഗലക്ഷണം. ഗര്‍ഭിണികളടക്കം നാലു പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതേസമയം, തിങ്കളാഴ്ച ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടു പേരെ പനിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

pathram desk 2:
Related Post
Leave a Comment