അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്കുള്ള പാസ്; നടപടികൾ മാറ്റി; കർശനമാക്കി

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്നു. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രം മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദേശം സംസ്ഥാനം മുന്നോട് വച്ചു. ഇത് കർശനമാക്കണമെന്ന് അദ്യർത്ഥിച്ച് ഡി.ജി.പി എല്ലാ സംസ്ഥനത്തെയും ഡി.ജി.പിമാർക്കും കമ്മീഷ്ണർമാർക്കും കത്തയച്ചു.

മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ കേരള പാസ് ലഭിച്ചിട്ടുണ്ടായെന്ന് അന്വേഷിക്കണമെന്നും ഉണ്ടങ്കിൽ അതിന്റെ വിവരങ്ങൾ നൽകാൻ മറ്റ് സംസ്ഥാനങ്ങളുടെ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് ഡി.ജി.പിയുടെ നിർദേശം. ഇതോടെ രണ്ട് പാസ് ഉണ്ടങ്കിൽ മാത്രമേ യാത്ര സാധ്യമാകൂ. പാസില്ലാതെ എത്തുന്നവരെ തടയാനാണ് നടപടി.

അതേ സമയം‌ ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസ് പുനരാരംഭിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാൻ തയാറെടുപ്പുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

pathram desk 2:
Related Post
Leave a Comment