ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി

ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി. ഏതൊക്കെ മേഖലകളില്‍ ഇളവുവേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ അഞ്ചാമത്തെ യോഗമായിരുന്നു ഇന്നത്തേത്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 4,213 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ കേസുകള്‍ 67,152 ആയി ഉയര്‍ന്നു. മരണം 2,206 ആയി. 20,917 പേര്‍ രോഗമുക്തി. രോഗവ്യാപനം രൂക്ഷമായ ഗുജറാത്തില്‍ ആകെ കേസുകള്‍ എണ്ണായിരം കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഏഴായിരം പിന്നിട്ടു.

pathram desk 2:
Related Post
Leave a Comment