ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തില്‍ രണ്ട് സ്റ്റോപ്പ് മാത്രം…യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മാര്‍ഗരേഖയും

പുന:രാരംഭിക്കും. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും. എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന തീവണ്ടിക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വേ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്‌റ്റോപ്പുകളുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ്. ആദ്യ ഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ന്യൂഡല്‍ഹിയില്‍നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വീസ് ആണ് ഉണ്ടായിരിക്കുക.

ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍ നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക.

അതേസമയം ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെ വിശദമായി മാര്‍ഗരേഖയുമായി കേന്ദ്രം. ട്രെയിന്‍ പുറപ്പെടുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം. ട്രെയിന്‍ പുറപ്പെടുന്നതിനു 15 മിനിറ്റ് മുന്‍പുവരയെ സ്‌റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കൂ. റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് പോകാന്‍ പ്രത്യേക പാസ് വേണ്ട, റെയില്‍വേ ടിക്കറ്റ് മതി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രെയിന്‍ യാത്ര സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോട്ടോകോള്‍ (എസ്ഒപി) പുറത്തിറക്കി. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റെയില്‍വേയും പുറപ്പെടുവിച്ചു. അതേസമയം, ട്രെയിന്‍ യാത്രയ്ക്കുള്ള ബുക്കിങ് വൈകുന്നു. തിങ്കളാഴ്ച വൈകിട്ട് 4 മുതല്‍ ബുക്ക് ചെയ്യാമെന്നാണ് അറിയിച്ചിരുന്നെങ്കിലും 6 മുതലെ തുടങ്ങൂവെന്ന് ഐആര്‍ടിസി അറിയിച്ചു.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍:

സ്ഥിരീകരിച്ച് ഇ–ടിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമെ റെയിവേ സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കൂ.

കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്‌റ്റേഷനുകളില്‍ നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിങ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രം യാത്രയ്ക്ക് അനുവദിക്കും.

സ്‌റ്റേഷനുകളുടെയും കോച്ചുകളുടേയും പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ കരുതണം.

ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിതമായ അകലം യാത്രയിലുടനീളം മാസ്‌ക് ധരിക്കണം.

യാത്രക്കാര്‍ സ്വന്തമായി കമ്പിളി വസ്ത്രങ്ങളും ഭക്ഷണവും കരുതണം. കുപ്പിവെള്ളത്തിന് പൈസ ഈടാക്കും.

യാത്രക്കാര്‍ എല്ലാവരും ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.

ട്രെയിനുകളില്‍ എസി കോച്ചുകള്‍ മാത്രം. ടിക്കറ്റ് നിരക്കുകള്‍ രാജധാനി നിരക്കിന് തുല്യമായിരിക്കും

യാത്രയ്ക്ക് ഏഴ് ദിവസം മുന്‍പു വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പുവരെ ടിക്കറ്റ് ഓണ്‍ലൈനായി റദ്ദാക്കാം. ടിക്കറ്റ് നിരക്കിന്റെ 50% റദ്ദാക്കല്‍ നിരക്കായി പിടിക്കും.

pathram:
Related Post
Leave a Comment