കൊറോണ വാക്‌സിന്‍ വികസിപ്പിക്കാന്‍ നടപടി തുടങ്ങിയതായി ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ നടപടി തുടങ്ങിയെന്ന് ഐസിഎംആര്‍. ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുക. രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ ശുഭവാര്‍ത്ത.

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുക. ഇതിനായി വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് രോഗികളുടെ സാംപിളുകളില്‍ നിന്ന് ശേഖരിച്ച കോവിഡ് 19ന്റെ ജനിതകഘടകങ്ങള്‍ വിജയകരമായി ബിബിഐഎല്ലിന് കൈമാറിയെന്ന് ഐസിഎംആര്‍ അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വേഗത്തിലാക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment