ഓടാൻ ഒരുങ്ങി കെഎസ്ആർടിസിക്ക് നിർദേശം; ട്രയൽ റൺ തുടങ്ങി

അടിയന്തര സർവീസുകൾക്ക് ഒരുങ്ങി നിൽക്കാൻ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കു സർക്കാർ നിർദേശം. ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാനാണ് നീക്കം.

ലോക് ഡൗണിനിടെ നെടുങ്കണ്ടം സബ് ഡിപ്പോയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഡിപ്പോ പരിസരം വൃത്തിയാക്കുകയും ഓഫിസ് പെയിന്റ് അടിക്കുകയും ചെയ്തു. നിർധനരായ ജീവനക്കാർക്കു സാമ്പത്തിക സഹായം നൽകി. ജീവനക്കാരുടെ കയ്യിൽ നിന്ന് ധനസമാഹരണം നടത്തിയാണ് ലോക് ഡൗൺ കാലത്ത് ജീവനക്കാർ പ്രവർത്തനങ്ങൾ നടത്തിയത്.

pathram desk 2:
Related Post
Leave a Comment