ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പരക്കുന്ന വ്യാജ വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ ട്വീറ്റ്. പൂര്‍ണ ആരോഗ്യവാനാണെന്നും, ഒരസുഖവുമില്ലെന്നും വിശദീകരിച്ച് അമിത് ഷാ.
കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങളുടെ തിരക്കിലാണ് താനെന്നും അമിത ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാ ക്ഷീണിതനായിരുന്നുവെന്നും അദേഹത്തിന് ഗുരുതര രോഗമുഴണ്ടെന്നുമായിരുന്നു ട്വിറ്ററില്‍ പ്രചരിച്ചത്. വ്യാജ പ്രചരണം തുടരുമ്പോഴും അദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് തന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടുന്ന എല്ലാവര്‍ക്കുമായി എന്ന് പറഞ്ഞുകൊണ്ടാണ് പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാക്കുന്ന ട്വീറ്റ് പങ്കുവെച്ചത്
Leave a Comment