ലോക് ഡൗണ്‍: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 45.8% ത്തിന്റെ കുറവ്

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ 45.8% ഇന്ധന ഉപഭോഗം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ എണ്ണ ഉപഭോഗം ഏകദേശം 99.3 കോടി ടണ്‍ ആയി കുറഞ്ഞു. 2007നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍ ആദ്യ രണ്ടാഴ്ചത്തെ ശുദ്ധീകരിച്ച ഇന്ധന വില്‍പ്പന മൂന്‍ വര്‍ഷം ഈ സമയത്തേ അപേക്ഷിച്ച് 50 ശതമാനത്തില്‍ താഴെയായിരുന്നു. മാര്‍ച്ച് 25ന് ലോക്ഡൗണ്‍ നിലവില്‍ വന്നതു മുതല്‍ രാജ്യം സ്തംനാവസ്ഥയിലാണ്. മേയ് 17വരെ ലോക്ഡൗണ്‍ നീട്ടിയെങ്കിലും ചില മേഖലകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും പൊതുഗതാഗതം ഇനിയൂം അനുവദിക്കാത്തത് ഇന്ധന ഉപഭോഗം കുറഞ്ഞുതന്നെ തുടരാന്‍ ഇടയാക്കി.

രാജ്യത്തിന്റെ വാര്‍ഷിക ഇന്ധന ഉപഭോഗം 2020 മാര്‍ച്ചില്‍ കണക്കുകൂട്ടിയ 2.4 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനം ഇടിവ് നേരിട്ടുവെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗതാഗത, ജലസേചന ആവശ്യങ്ങള്‍ക്ക് കൂടുതലും ആശ്രയിക്കുന്ന ഡീസലിന്‍െ്‌റ പഭോഗം 55.6% കുറഞ്ഞ് 32.5 കോടി ടണ്‍ ആയി. പെട്രോള്‍ വില്‍പ്പന 60.6% കുറഞ്ഞു. 9.7 കോടി ടണ്‍ ആയി. അതേസമയം, പാചക വാതകം വില്‍പ്പന 12.1% ഉയര്‍ന്ന് 21.3 കോടി ടണ്ണില്‍ എത്തി. നാഫ്ത വില്‍പ്പ 9.5 ശതമാനം ഇടിഞ്ഞ് 8.6 കോടി ടണ്ണിലുമെത്തി.

ഏപ്രില്‍ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തലത്തിലുള്ള എ.പി.ജി വിതരണക്കാര്‍ 21 ശതമാനം അധികം വില്‍പ്പന നടത്തി. ദരിദ്ര വിഭാഗങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ സൗജന്യ പാചക വാതക സിലിണ്ടറുകള്‍ അനുവദിച്ചതും ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കി.

റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമീന്‍ ഉപയോഗം 71% താഴ്ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram:
Leave a Comment