ഉണ്ണിമുകുന്ദനെ കെട്ടിപിടിച്ചതിനെക്കുറിച്ച് അനന്യ പറയുന്നു…; മറുപടിയായി ഉണ്ണിയും

ഉണ്ണി മുകുന്ദനും- അനന്യയും ഒന്നിച്ച ചിത്രമായിരുന്നു നന്ദനത്തിന്റെ തമിഴ് റീമേക്ക്. ഉണ്ണിയുടെ ആദ്യ സിനിമയും അനന്യയുടെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. ചിത്രത്തില്‍ നവ്യ നായരുടെ റോളായിരുന്നു അനന്യ ചെയ്തിരുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കെട്ടിപ്പിടിയ്ക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ഉണ്ണി മുകുന്ദനോട് അനന്യ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കെട്ടിപ്പിടിയ്ക്കുന്ന സീന്‍ തുടങ്ങുന്നതിന് മുന്‍പ് ഉണ്ണി ഭയകര ടെന്‍ഷനിലായിരുന്നുവെന്നാണ് അനന്യ പറയുന്നത്. അച്ഛന്‍ കൂടെ സൈറ്റില്‍ ഉണ്ടായത് കൊണ്ടാകാം ആ ടെന്‍ഷന്‍ എന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീന്‍ ഉണ്ണി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നെന്നും അനന്യ പറയുന്നു. അവസാനം ആ സീന്‍ ചെയ്യാന്‍ സമ്മതിച്ച ഉണ്ണിയെ താന്‍ കെട്ടിപിടിക്കുകയായിരുന്നുവെന്നും, എന്നാല്‍ നീളമില്ലാത്തതിനാല്‍ ചെവി ഉണ്ണിയുടെ നെഞ്ചിലായിരുന്നുവെന്നും അനന്യ പറയുന്നു.

അപ്പോള്‍ ടെന്‍ഷന്‍ കൊണ്ട് ഉണ്ണിയുടെ നെഞ്ച് പട പടയെന്ന് ഇടിക്കുന്നത് കേട്ടപ്പോള്‍ ചിരി വന്നെന്നുമാണ് അനന്യ പറയുന്നത്. ഇപ്പോള്‍ സിനിമയില്‍ നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്നതൊക്കെ കാണാം ഇപ്പോളും അന്നത്തെ പോലെ നെഞ്ച് ഇടിപ്പ് ഉണ്ടോ എന്നായിരുന്നു അനന്യയുടെ ചോദ്യം. ഇപ്പോള്‍ ആ ടെന്‍ഷന്‍ ഒന്നുമില്ലെന്നും ആ പേടിയൊക്കെ പണ്ടേ മാറിയെന്നുമായിരുന്നു അനന്യയുടെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.

pathram:
Related Post
Leave a Comment