വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ റെയില്‍വേ മന്ത്രാലയം അനുകൂല നിലപാടോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കുവിട്ടു. അവിടെനിന്ന് അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് നടത്താനാണ് നീക്കം

ഡല്‍ഹിയില്‍നിന്നാകും ആദ്യ സര്‍വീസ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കാകും ഇതിന്റെ പ്രയോജനം കിട്ടുക. വിദ്യാര്‍ഥികളെ റോഡ്മാര്‍ഗം ഡല്‍ഹിയിലെത്തിച്ച് ട്രെയിനില്‍ അയയ്ക്കും. ഈ ട്രെയിന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാത്രമായിരിക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

pathram:
Related Post
Leave a Comment