ഭർത്താവിനെ പരിചരിക്കാൻ എന്ന് പറഞ്ഞ് പാസ് വാങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടി ; ഒടുവിൽ സംഭവിച്ചത്…

രോഗിയായ ഭർത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് കണ്ണൂരിലേക്കുള്ള യാത്രാ പാസ് ഒപ്പിച്ച യുവതി പാസ് ഉപയോഗിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാൻ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

വർഷങ്ങൾക്കു മുൻപേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭർത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പി.എസ്.മഞ്ജിത്ത് ലാലും സംഘവും ഉടൻ തന്നെ യുവതിയെയും കാമുകനെയും കയ്യോടെ പൊക്കി. കണ്ണൂരിൽ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാൽ ഒന്നും നടക്കാതെ പോകുകയായിരുന്നു.

വീണ്ടും ലോക് ഡൗൺ നീട്ടിയപ്പോൾ രക്ഷയില്ലാതെ തട്ടിപ്പു പറഞ്ഞ് യാത്രാനുമതി ഒപ്പിച്ചെടുക്കുകയായിരുന്നത്രെ. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും ലോക് ഡൗൺ സാഹചര്യത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനുമാണ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായി.

pathram desk 2:
Related Post
Leave a Comment