ന്യൂയോര്‍ക്ക്: ചൈനീസ് ഗവേഷകന്‍ ബിങ് ലിയു(37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. കൊറോണ വൈറസിനെതിരായ പഠനത്തിലായിരുന്നു ബിങ് ലിയുവിന് വെടിയേറ്റ് . പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ലിയു. ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണ്ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്. ഇയാള്‍ ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച രണ്ടുപേരും മറ്റ് രാജ്യത്ത് നിന്നുള്ളവരായതിനാല്‍ കേസിന്റെ ഗൗരവം കൂടും. മാത്രവുമല്ല, ലിയു നിര്‍ണായകമായ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളും ആയതിനാല്‍ തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം മേലധികാരികളുടെ വിലയിരുത്തലിന് ശേഷമാകും ഉണ്ടാവുകയെന്നാണ് ലോക്കല്‍ പൊലീസ് അറിയിച്ചു.
തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ ബിങ് ലിയുവിനെ സ്വവസതിയിലാണ് കണ്ടെത്തിയത്. അദ്ദേഹം തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
Leave a Comment