കൊറോണയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയ മരുന്നുകളില്‍ സ്ത്രീകളുടെ സെക്‌സ് ഹോര്‍മോണുകളും

കൊറോണ വൈറസിനെതിരായ മരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരെല്ലാം. അടുത്തിടെ നടത്തിയ പഠനത്തില്‍ 10 വ്യത്യസ്ത മരുന്നു മിശ്രണങ്ങള്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഈ മരുന്നുകളില്‍ ക്യാന്‍സര്‍ തെറാപ്പി മുതല്‍ ആന്റിസൈക്കോട്ടിക്ക് മരുന്നുകള്‍ വരെയുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

മരുന്നുകള്‍ ഉപയോഗിച്ച് വൈറസ് മനുഷ്യശരീരത്തില്‍ പ്രോട്ടീന്‍ കോശങ്ങള്‍ ഉപയോഗിച്ച് പകര്‍പ്പുണ്ടാക്കുന്നത് (replicate) തടയാമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ ശ്രദ്ധിച്ചത്. വൈറസ് ബാധിക്കുന്നത് ശരീരത്തിലെ പ്രോട്ടീനുകളെ കേന്ദ്രീകരിച്ചാണ്.

ഇവയില്‍ പത്തെണ്ണമെങ്കിലും ഇപ്പോള്‍ത്തന്നെ അംഗീകരിക്കപ്പട്ട മരുന്നുകളാണെന്നതാണ് പുതിയ പഠനം നല്‍കുന്ന പ്രതീക്ഷ. ഈ അംഗീകരിക്കപ്പെട്ട മരുന്നുകള്‍ കോവിഡ്19 തടയുക എന്ന പുതിയ ലക്ഷ്യത്തിനായി ഉപയോഗിക്കുക എന്നതാണ് പഠനം മുന്നോട്ടുവയ്ക്കുന്ന സാധ്യത.

ഈ മരുന്നുകളില്‍ പ്രധാനി റെംഡെസിവിര്‍ ആണ്. ഗിലെഡ് സയന്‍സെസ് (Gilead Sciences Inc) നിര്‍മിക്കുന്ന ഒരു ആന്റിവൈറല്‍ മരുന്നാണിത്. സാധ്യതയുള്ള മരുന്നുകളുടെ കൂട്ടത്തിലാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഹാലോപെരിഡോള്‍, കൂടാതെ അലര്‍ജിക്കുള്ള മരുന്നിലെ ക്ലെമാസ്റ്റിന്‍ തുടങ്ങിയ ഘടകപദാര്‍ഥങ്ങളാണ്.

ഈ പഠനത്തില്‍ ഹൈഡ്രോക്ലോറോക്വിനില്‍ വിഷാംശമുണ്ടാവാനുള്ള സാധ്യതയും പഠനം എടുത്തു പറയുന്നു. ഇതിനാലാണ് ഈ മരുന്ന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങാത്തത്. സ്ത്രീകളുടെ സെക്‌സ് ഹോര്‍മോണായ പ്രോജെസ്‌റ്റെറോണ്‍ (progesterone) കൊറോണാവൈറസിനെതിരെ ഫലപ്രദമായ മരുന്നാണെന്നും ഗവേഷകര്‍ പറയുന്നു.

മറ്റു ചില മരുന്നുകളും മരുന്നു മിശ്രണങ്ങളും റെംഡെസിവിറിനെക്കാള്‍ പതിന്മടങ്ങു കരുത്തു കാണിക്കുന്നു എന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.

pathram:
Related Post
Leave a Comment