രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,561 രോഗബാധിതര്‍; ആകെ 1,783 മരണം, മൊത്തം 52,952 പേര്‍ രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,561 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 3,500 കടക്കുന്നത്. ചൊവ്വാഴ്ച 3,875 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,000 കടന്നു. നിലവില്‍ 52,952 പേര്‍ രോഗബാധിതരാണ്. 89 മരണങ്ങളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1,783 പേരാണ് മരിച്ചത്. ബുധനാഴ്ച 1084 പേര്‍ രോഗമുക്തി നേടി. ഇതുവരെ ആകെ രോഗമുക്തരായത് 15,267 പേര്‍.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. ആകെ 651 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബുധനാഴ്ച 34 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 16,758 ആയി. 275 പേര്‍ ബുധനാഴ്ച രോഗമുക്തരായി.

ഗുജറാത്തില്‍ ഇതുവരെ 396 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ബുധനാഴ്ച മാത്രം 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ 380 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,625 ആയി ഉയര്‍ന്നു. ബുധനാഴ്ച 119 പേര്‍ കോവിഡ് നെഗറ്റീവ് ആയി.

മധ്യപ്രദേശ് – 185, ബംഗാള്‍ –144, രാജസ്ഥാന്‍– 92, ഡല്‍ഹി– 65, ഉത്തര്‍പ്രദേശ് –60, ആന്ധ്രാപ്രദേശ് –36, തമിഴ്‌നാട് –35, കര്‍ണാടക –29, തെലങ്കാന– 29, പഞ്ചാബ് – 26 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണസംഖ്യ.

ഡല്‍ഹി – 5,532, തമിഴ്‌നാട് – 4,829, രാജസ്ഥാന്‍ –3,317, മധ്യപ്രദേശ് –3,138, ഉത്തര്‍പ്രദേശ് –2,998, ന്ധ്രാപ്രദേശ് –1,777, പഞ്ചാബ് –1,516, ബംഗാള്‍ –1,456, തെലങ്കാന –1,107 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.

pathram:
Leave a Comment