കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി(ഇകഉഞഅജ) യിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല എന്നാണ്. ഇതിന് 18 മുതല്‍ 24 മാസം വരെ എടുക്കും.

കോറോണവൈറസിന്റെ പുരോഗതി മൂന്നുഘട്ടങ്ങളിലായിട്ടായിരിക്കും എന്നും ഈ ശൈത്യകാലത്തെ രണ്ടാംവരവ് ആയിരിക്കും ഏറ്റവും ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

CIDRAP ഡയറക്ടറായ മൈക്കിള്‍ ഓസ്റ്റര്‍ഹോമും സംഘവും കൊറോണ വൈറസിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ പ്രവചിക്കാന്‍ വിവിധതരം മാതൃകകള്‍ പരിശോധിച്ചു. കോവിഡ് 19 ആളുകളില്‍ എത്രമാത്രം വ്യാപിക്കുമെന്നും പരിശോധിച്ചു.

ലോകമെമ്പാടും 500 ദശലക്ഷം പേരെ കൊന്നൊടുക്കിയ 1918–ലെ സ്പാനിഷ് ഫ്‌ലൂ എന്ന ഇന്‍ഫ്‌ലുവന്‍സയുമായി കൊറോണ വൈറസ് വ്യാപനത്തിന് പ്രധാനപ്പെട്ട സാമ്യങ്ങള്‍ ഉണ്ടെന്നു കണ്ടു.

ഇന്‍ഫ്‌ലുവന്‍സയും കോവിഡ് 19ഉം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് പകരുന്നത്. ഒരു ലക്ഷണങ്ങളും പ്രകടമാക്കാത്തവരില്‍ നിന്നുപോലും വൈറസ് പകരും. ഇന്‍ഫ്‌ലുവന്‍സ എന്ന പകര്‍ച്ചവ്യാധി മാതൃകയാക്കാമെങ്കിലും കോവിഡ് 19ന്റെ പോക്ക് എങ്ങോട്ടെന്ന് വിദഗ്ദര്‍ക്കു പോലും പ്രതീക്ഷിക്കാനാവുന്നതല്ല.

ഫ്‌ലുവിനെക്കാള്‍ വളരെ വേഗത്തിലാണ് കൊറോണ വൈറസ് വ്യാപിക്കുന്നത് എന്നതാണിതിനു കാരണം. കൊറോണ വൈറസ് ശരാശരി മുതല്‍ രണ്ടര വരെ പുതിയ ആളുകളെ ബാധിക്കുന്നു. വൈറസിന്റെ ഞഛ വാല്യു ആണിത്. എന്നാല്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ ഞഛ വാല്യു 1.3 ആണ്.

ഭാവിയെന്തായിരിക്കുമെന്നോ ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതെങ്ങനെയെന്നോ കൃത്യമായി പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണവൈറസിന്റെ ആദ്യ അലയൊലികള്‍ അവസാനിച്ച ശേഷം അടുത്തതെന്ത് എന്നതിനെക്കുറിച്ച് മൂന്ന് സാധ്യതകളാണ് ഓസ്‌റ്റെര്‍ ഹോമിന്റെ സംഘം നിരത്തുന്നത്.

കോവിഡ് 19ന്റെ ആദ്യ കടന്നുവരവിനെ പിന്തുടര്‍ന്ന് ഈ വേനല്‍ക്കാലമത്രയും തുടര്‍ച്ചയായ ചെറുതരംഗങ്ങള്‍ ഉണ്ടാവാം. ഇത് കുറച്ച് ആളുകളെ മാത്രം ബാധിക്കുകയും ഒന്നു മുതല്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കുകയും ചെയ്യും. ഒരുപക്ഷേ ചിലപ്പോള്‍ 2021–ലായിരിക്കും ഇത് അപ്രത്യക്ഷമാകുക. ചില ഭൗമ മേഖലകളില്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചെറിയഅലകളുടെ ദൈര്‍ഘ്യം. സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യമല്ലാത്ത കടകളുള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യുകവഴി ഇവയുടെ ഗൗരവം കുറയ്ക്കാം.

മൂന്നു രംഗങ്ങളില്‍ രണ്ടാമത്തെയാകും ഏറ്റവും ശക്തമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020–ലെ ശരത്കാലത്തോടെയോ ശീതകാലത്തോടെയോ രണ്ടാംവരവ് ഉണ്ടാകും. തുടര്‍ന്ന് 2021–ല്‍ ഇതിന്റെ തുടര്‍ച്ചയായി ചെറിയ അലകളും ഉണ്ടാകും.

1918–ലെ സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ മഹാമാരിയും 2009–ലെ എച്ച്‌വണ്‍എന്‍വണും വന്നപ്പോള്‍ ഇതുതന്നെയാണ് സംഭവിച്ചത്.

യുഎസും മറ്റു രാജ്യങ്ങളും ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ രോഗത്തിന്റെ ഈ രണ്ടാംവരവിലും ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു. സംസ്ഥനങ്ങളും പ്രവിശ്യകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഏറ്റവും മോശമായേക്കാവുന്ന ഈ രണ്ടാംഘട്ടത്തിനായി തയാറെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാനത്തെ സാധ്യത നിര്‍ദേശിക്കുന്നത്, കൊറോണ വൈറസിന് ആദ്യ അലകള്‍ മാത്രമാണ് ഉള്ളതെന്നാണ്. വരും മാസങ്ങളില്‍ കോവിഡ് 19 മഹാമാരി വളരെ സാവധാനം മാത്രം വരുന്ന അവസ്ഥയിലേക്കു മാറും. ഇപ്പോഴുള്ളവയും പുതിയ കേസുകളും വളരെ പതുക്കെമാത്രം വരുന്ന ഒന്നായി മറും.

പണ്ടുണ്ടായ ഇന്‍ഫ്‌ലുവന്‍സയില്‍ ഈ മൂന്നാമത്തെ രീതി ഉണ്ടായിരുന്നില്ല. എന്നാല്‍ കോവിഡ് 19ന് അങ്ങനെയൊരു ഘട്ടം ഉണടാകും എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

പുതിയ കേസുകളും മരണങ്ങളും തുടര്‍ച്ചയായി ഉണ്ടായാലും ലോക്ഡൗണ്‍ വേണ്ടിവരില്ലെന്നാണ് ഈ സാധ്യത അര്‍ഥമാക്കുന്നത്.

ഒരു വാക്‌സിന്‍ വികസിപ്പിക്കുകയാണെങ്കില്‍ അതിന് ഈ മൂന്നു സാധ്യതകളെയും സ്വാധീനിക്കാനാകും.

എന്നാല്‍ ഈ മഹാമാരിയുടെ സമയത്ത് ഒരു വാക്‌സിന് നല്‍കാവുന്ന സഹായം എന്നത് ഏറെ അകലെയാണ്. ഏറ്റവും പെട്ടെന്ന് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 2021–ല്‍ ആണ്– റിപ്പോര്‍ട്ട് പറയുന്നു.

വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അതിന് എത്ര കാലത്തെ താമസം ഉണ്ടാകുമെന്നറിയില്ലെന്നും ഗവേഷകര്‍ പറയുന്നു.

pathram:
Related Post
Leave a Comment