മദ്യക്കടകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാർ നാലാം വാര്‍ഷികാഘോഷം വേണ്ടെന്ന് വച്ചു

സംസ്ഥാനത്ത് ലോക്ഡൗണിനുശേഷം മദ്യക്കട തുറന്നാല്‍ മതിയെന്ന് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി അടക്കം പരീക്ഷകളുടെ നടത്തിപ്പ് മന്ത്രിസഭായോഗം ചെയ്തില്ല. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം.പി ആരോപിച്ചു. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ കാൽ കാശിന്റെ സഹായം നൽകില്ല. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയവർക്കായി വാദിക്കാനെത്തുന്നവർക്ക് നൽകാനുള്ള വക്കീൽ ഫീസ് ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് വേണ്ടെന്നും കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Follow us to get more news: pathramonline

pathram desk 2:
Related Post
Leave a Comment