വാഷിങ്ടണ്‍ : ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന് പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ചതായി ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് 19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമെന്നാണ് കണ്ടെത്തല്‍.
യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സ്വില്‍ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിട്ടുണ്ട്.
ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്.പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു. വേഗത്തില്‍ പടരുന്നതിനു പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇവ ഇരയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Leave a Comment