കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ ജഴ്‌സി റിഡ്ജ്ഫീല്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ പ്രവര്‍ത്തകനാണ്. സംസ്‌കാരം പിന്നീട് നടക്കുമെന്ന് വികാരി ഫാ: ജോബസണ്‍ കോട്ടപ്പുറത്ത് അറിയിച്ചു.

മക്കള്‍: ബ്ലസി തോമസ് (സൗദി അറേബ്യ), ജയ്മി തോമസ് (ന്യൂ ജഴ്‌സി), ജാനറ്റ് തോമസ് (ന്യൂജഴ്‌സി). മരുമക്കള്‍: മനോജ് മാത്യു (സൗദി അറേബ്യ), സജി കോശി (ന്യൂ ജഴ്‌സി), ടിറ്റോ തോമസ് വര്‍ഗീസ് (ന്യൂ ജഴ്‌സി).

pathram:
Related Post
Leave a Comment