ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതാണ്. സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഓര്‍ഡിനന്‍സില്‍ ശമ്പളം തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം വ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഓര്‍ഡിനന്‍സിന് നിയമ സാധുത ഉണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതില്‍ ഭരണഘടനാ നല്‍കുന്ന അവകാശങ്ങളുടെ ലംഘനമില്ല. ഏപ്രില്‍ മാസത്തിലെ ശമ്പളത്തിലെ വിഹിതം ഓര്‍ഡിനന്‍സ് അനുസരിച്ചു പിടിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വാദങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.

വിവിധ സര്‍വീസിലുള്ള ജീവനക്കാര്‍ക്കു പുറമേ, യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എന്‍ജിഒ സംഘ്, കേരള എന്‍ജിഒ അസോസിയേഷന്‍, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്‍, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള െ്രെപവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍, െ്രെപവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍, വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, ഫോറം ഫോര്‍ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍. ജീവിതം പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രാവര്‍ത്തകരെ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് യൂണിയനും ഹര്‍ജി നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment