മദ്യ വില്‍പ്പനശാലകള്‍ തുറന്നു; വന്‍തിരക്ക്, ലാത്തിച്ചാര്‍ജ്

വിവിധ സംസ്ഥാനങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നതോടെ വന്‍ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. മദ്യം വാങ്ങാന്‍ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഡല്‍ഹിയില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി .

ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അ!ഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്‍പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും മദ്യശാലകള്‍ തുറക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.

pathram:
Leave a Comment