ശമ്പള ഓര്‍ഡിനന്‍സ്: ഹൈക്കോടതിയിൽ ഹർജി

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്.

ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. ശമ്പള ഓര്‍ഡിനന്‍സിന് ഏപ്രിൽ 30 ന് ​ഗവർണർ അം​ഗീകാരം നൽകിയിരുന്നു.‌ സർക്കാർ ജീവനക്കാരിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിക്കും. മാറ്റിവയ്ക്കുന്ന തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കൂ എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment