സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ജൂണില്‍ ആരംഭിക്കില്ല

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നീളുന്നതിനാല്‍ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം എട്ടു മാസമായി ചുരുക്കാന്‍ ആലോചന. ജൂണില്‍ അദ്ധ്യയനം ആരംഭിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് കാലയളവ് ഇക്കുറി രണ്ടു മാസം കുറയ്ക്കാനും പാഠഭാഗങ്ങള്‍ ലഘൂകരിക്കാനും ആലോചന തുടങ്ങിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര മാനവ ശേഷി മന്ത്രാലയ പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ച നടത്തി. രോഗമുക്തി നേടിയ സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കും. സാഹചര്യം ഏറ്റവും സുരക്ഷിതമായെന്ന് ഉറപ്പാക്കി മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂ.

pathram:
Related Post
Leave a Comment