യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത് വീട്ടില്‍ കേശവന്‍ (67) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനിയെത്തുടര്‍ന്ന് കേശവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാഴാഴ്ച ശ്വാസം മുട്ടല്‍ മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കൊറോണ ബാധ മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 32 ആയി.

റാസല്‍ഖൈമയിലെ അല്‍ നഖീലില്‍ പച്ചക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കേശവന്‍. 47 വര്‍ഷമായി യുഎഇയില്‍ എത്തിയിട്ട്.
വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

pathram:
Related Post
Leave a Comment