നാട്ടിലേക്ക് മടങ്ങിപ്പോകണ്ട…. കേരളമാണ് സുരക്ഷിതമെന്ന് അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ്

കൊച്ചി: സ്വദേശം വിട്ട് അന്യദേശങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം ഒറ്റച്ചിന്തയേ ഉള്ളൂ. എങ്ങനെയെങ്കിലും സ്വദേശത്ത് മടങ്ങിയെത്തണം. എന്നാല്‍ കേരളത്തിലെത്തിയ അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് പറയുന്നത് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്നാണ്. കേരളമാണ് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാന്‍ കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയില്‍ സുരക്ഷിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിന് ശേഷം ടെറി ജോണ്‍ പറയുന്നു. ആറുമാസത്തേക്ക് കൂടി വിസ കാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. യുഎസില്‍ സ്ഥിതി?ഗതികള്‍ വളരെ മോശമായ അവസ്ഥയിലാണ്. വിസയുടെ കാലാവധി നീട്ടിക്കിട്ടിയാല്‍ ഇവിടെ തന്നെ തുടരാമല്ലോ. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്” അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തിയറ്റര്‍ വിഭാഗം പ്രൊഫസറാണ് ടെറി ജോണ്‍ കോണ്‍വേര്‍സ്. സംവിധാനം, സമകാലിക ലോക നാടകം, സ്‌ക്രിപ്റ്റ് അനാലിസിസ് എന്നിവയാണ് പഠിപ്പിക്കുന്നത്. കൊച്ചി പനമ്പിളളി ന?ഗറിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. മെയ് 20 വരെയാണ് ഇദ്ദേഹത്തിന്റെ വിസാ കാലാവധി നീട്ടിയിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

2012ല്‍ ഇന്ത്യയില്‍ എത്തിയ ടെറി ജോണ്‍ കേരളത്തിലെ അടക്കം പരമ്പരാഗത നാടക പ്രസ്ഥാനങ്ങളെ പറ്റി പഠിച്ചു. ഇപ്പോള്‍ ആറുമാസത്തെ സന്ദര്‍ശക വിസയിലാണ് എത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഇന്ത്യന്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും ഇവിടെ സുരക്ഷിതനാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, വൈറസിനെതിരെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മഹാമാരിയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment