പ്രവാസികൾക്കായി എറണാകുളം ജില്ലയിൽ 2000 വീടുകൾ

എറണാകുളം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കൊച്ചി കോർപറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകൾ കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിലാണ് മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ കണ്ടെത്തിയ വീടുകളുടെ വിവരം കൈ മാറിയത്.

1823 അപ്പാർട്മെന്റുകളും 109 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്‍. 21000 ഓളം പേരാണ് മുൻസിപ്പാലിറ്റി പരിധിയിൽ വിദേശത്ത് നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കണ്ടെത്തിയ വീടുകളുടെ പട്ടിക പ്രത്യേകമായി സൂക്ഷിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിലെ പഞ്ചായത്തുകളിൽ 4701 വീടുകൾ മുൻപ് കണ്ടെത്തിയിരുന്നു.

ജില്ലയിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ജില്ല കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ എം. എസ് മാധവിക്കുട്ടി, എസ്. പി കെ കാർത്തിക്, ഡി സി. പി ജി പൂങ്കുഴലി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment