ലോക്ക്ഡൗണ്‍: 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

‘114 താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലായി 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആറ്മാസത്തെ ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അപ്രാപ്യമാക്കും. ഇത് 70 ലക്ഷം അധിക ഗര്‍ഭധാരണത്തിന് കാരണമാകുന്നു. ഈ ആറ് മാസത്തെ ലോക്കഡൗണ്‍ കാലയളവ് 3.1 കോടി ലിംഗാധിഷ്ടിത ആക്രമങ്ങള്‍ക്കും വഴിവെച്ചക്കോം’, പഠനം പറയുന്നു.

കോവിഡ് ലോകത്താകമാനമുള്ള സ്ത്രീകളുടെ മേല്‍ ഉണ്ടാക്കിയ ആഘാതത്തെ കാണിക്കുന്നതാണ് കണക്കുകളെന്ന് യുഎന്‍എഫ്പിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാലിയ കാനെം പറയുന്നു. ബാലവിവാഹം ചേലാകര്‍മ്മം എന്നിവക്കെതിരേയുള്ള പദ്ധതികള്‍ക്കും പോരാട്ടങ്ങള്‍ക്കും ലോക്കഡൗണ്‍ കാലതാമസമുണ്ടാക്കാനും അടുത്ത ദശകത്തില്‍ ചേലാകര്‍മ്മ കേസുകളില്‍ 20 ലക്ഷത്തിന്റെ വര്‍ധനവുണ്ടാകുമെന്നും പഠനം മുന്നറിയിപ്പു തരുന്നു. ഈ പദ്ധതികളുടെ കാലതാമസം പത്ത് വര്‍ഷത്തിനകം ബാല വിവാഹങ്ങളുടെ എണ്ണത്തിലും 1.3കോടിയുടെ വര്‍ധനവുണ്ടാകും. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല, അവനിര്‍ ഹേല്‍ത്ത്, വിക്ടോറിയ സര്‍വ്വകലാശാല, എന്നിവരുടെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഗുരുതരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാണിക്കുന്നത്‌

pathram:
Related Post
Leave a Comment