ഉപ്പും മുളകിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു

ഉപ്പും മുളകും ഹിറ്റ് പരമ്പരയിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്. വെറുതേ ഇരിക്കുന്ന സമയത്ത് പഴയ ആല്‍ബങ്ങളെല്ലാം തപ്പിയെടുത്ത് ഫോട്ടോസ് പങ്കുവെക്കുന്നത് പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

സിനിമാ രംഗത്തെ നിരവധിപേരാണ് പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി കഴിഞ്ഞ ദിവസങ്ങളിലായി പങ്കു വെച്ചത്. അത്തരത്തില്‍ പങ്കു വെച്ച ചിത്രങ്ങള്‍ എല്ലാം തന്നെ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കനകവും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതും അത്രയും സ്‌പെഷ്യല്‍ ആയ ഒരു ദിവസം തന്നെ . ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി’. എന്നും പറഞ്ഞായിരുന്നു രോഹിണി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

രാഹുല്‍ എന്നാണ് രോഹിണിയുടെ ഭര്‍ത്താവിന്റെ പേര്. താലി കെട്ടുന്ന സമയത്തുള്ളതടക്കം വിവാഹ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയുമൊക്കെ നടി പരിചയപ്പെടുത്തിയിരിക്കുകയാണ്. സര്‍വ്വാഭരണ വിഭൂഷിതയായി എത്തിയ താരത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment