ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലായ ഇടുക്കിയിലും കോട്ടയത്തും ഇപ്പോള്‍ സംഭവിക്കുന്നത്..

ഒരു ഘട്ടത്തില്‍ കേരളത്തില്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന കോട്ടയവും ഇടുക്കിയും ആണ് സംസ്ഥാനത്ത് ഇപ്പോള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന ജില്ലകള്‍. അതുകൊണ്ട് തന്നെ ഈ ജില്ലകളിലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് റെഡ്‌സോണായ കോട്ടയത്ത് നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കി അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായി.

എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്.ഈ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. അഞ്ച് പേരില്‍ കൂടുതല്‍പേര്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും. കോട്ടയത്ത് 1040 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളില്‍ 18 പേരും നിരീക്ഷണത്തിലാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയില്‍ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാന്‍ ജില്ലയില്‍ റാപ്പിഡ് ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.

അതേസമയം ഗ്രീന്‍സോണില്‍ നിന്ന് റെഡ്‌സോണിലായതോടെ ഇടുക്കിയിലെ നിയമലംഘനങ്ങളില്‍ നടപടി കടുപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ജില്ലയിലെമ്പാടും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി പുറത്തിറങ്ങിയ 118 പേര്‍ക്കെതിരെ കേസെടുത്തു. മറ്റ് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങളില്‍ 216 പേര്‍ക്കെതിരെയും കേസുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുകയോ വാഹനങ്ങളില്‍ യാത്രയോ പാടില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത് ഉറപ്പാക്കാന്‍ പരിശോധനകളും കര്‍ശനമാക്കി. രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ ആകെ 1559 പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി കടന്നെത്തിയവരാണ്. ഈ സാഹചര്യത്തില്‍ ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കര്‍ശന പരിശോധനകള്‍ ഉണ്ടാകും. 78 സ്ഥലത്ത് പിക്കറ്റ് പോസ്റ്റുകളും 58 ബൈക്ക് പട്രോളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ലോക്ക്ഡൗണ്‍ പാലിക്കാതെ കടകള്‍ തുറന്നിരുന്നു.

ഇനിമുതല്‍ ഇതില്‍ ഉപദേശമുണ്ടാവില്ല, മറിച്ച് കേസെടുക്കുക തന്നെ ചെയ്യും. അതേസമയം, കോട്ടയത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായിരുന്നു. എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്.ഈ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. അഞ്ച് പേരില്‍ കൂടുതല്‍പേര്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

pathram:
Related Post
Leave a Comment