കോവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1007 മരണവും 31,332 രോഗ ബാധയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ഒരുദിവസം ഇത്രയും പേര്‍ രാജ്യത്ത് മരിക്കുന്നത് ഇതാദ്യമായാണ്. 1897 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7696 പേര്‍ ഇതുവരെ രോഗ മുക്തി നേടി. മഹാരാഷ്ട്ര യില്‍ മരണം 400 കടന്നു. റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ നിന്ന് 129 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും 100ലധികം രോഗികള്‍ ഉള്ള ജില്ലകളുടെ എണ്ണം 07ല്‍ നിന്ന് 24 ആയി വര്‍ധിച്ചു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രികള്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരെയും ചികില്‍സിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സംസ്ഥാനത്തു തിരികെയെത്തിയവര്‍ക്ക് പഞ്ചാബില്‍ 21 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഡല്‍ഹിയിലെ തീവ്രബാധിത മേഖലകള്‍ നൂറായി. സുപ്രീം കോടതി ഡ്യൂട്ടിയുലുണ്ടായിരുന്ന 36 പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റീനിലായി. നേരത്തെ സുപ്രീം കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Read aslo: മുസ്ലീങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് ബിജെപി

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് ആദ്യ മുന്‍ഗണന.

pathram:
Leave a Comment