രാജ്യത്ത് 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നു…

ന്യൂഡല്‍ഹി : രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജസ്ഥാന്‍- രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ മൂന്നാമതും മരണനിരക്കില്‍ കേരളത്തെക്കാള്‍ പിന്നില്‍ നിന്ന ഇവിടെ സമീപദിവസങ്ങളില്‍ മാറ്റം. ആകെ മരണം–28

സംസ്ഥാനത്തെ പ്രഭവകേന്ദ്രമായ ഭില്‍വാഡയില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും മറ്റു പലയിടത്തും സ്ഥിതി രൂക്ഷം. ജയ്പുരിലാണ് ഏറ്റവുമധികം കേസുകള്‍–537. ജോധ്പുര്‍, ഭരത്പുര്‍, കോട്ട എന്നിവിടങ്ങളിലും കൂടുതല്‍.

ഗുജറാത്ത്- മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം (105). രോഗം ഭേദമാകുന്നവരുടെ നിരക്കിലും പിന്നില്‍– 6.3%

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 38 പേര്‍ക്കു രോഗവും 1 മരണവും എന്ന നിലയില്‍ നിന്നാണ് ഇന്നലെ 2559 കേസുകളായത്. ഇന്നലെ മാത്രം 135 പുതിയ കേസുകള്‍

രോഗികളില്‍ പകുതിയിലേറെയും അഹമ്മദാബാദ് ജില്ലയില്‍ (1595). സൂറത്ത് (338), വഡോദര (338) എന്നിവയും രോഗവ്യാപന ഭീഷണിയില്‍

മഹാരാഷ്ട്ര- രാജ്യത്തെ 26.41 % കോവിഡ് രോഗികളും 39 % മരണവും ഇവിടെ പ്രതിദിനം ഏകദേശം 500 പുതിയ കേസുകള്‍. രോഗമുക്തി നിരക്കും കുറവ്. രാജ്യത്തെ ഏറ്റവും അപകടമേഖലയായി മുംബൈ. രോഗികള്‍ 3500 കവിഞ്ഞു; ധാരാവി ചേരിയില്‍ 189 പേര്‍. പുണെ, താനെ എന്നിവിടങ്ങളിലും രോഗവ്യാപനം.

ഡല്‍ഹി- കോടി ജനങ്ങളുള്ള ഡല്‍ഹിയില്‍ രോഗികള്‍ 2248 ആയി. ദിവസവും ശരാശരി നൂറിനടുത്തു കേസുകള്‍. കോവിഡ് പ്രതിരോധ രംഗത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം പിടിപ്പെട്ടതും ഇവിടെ മരണ നിരക്ക് കുറയുന്നതും (നിലവില്‍ 2.1) രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസം.

ഉത്തര്‍പ്രദേശ് – രാജ്യത്ത് ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് സ്ഥിരികരിച്ചു. ഒരിടവേള തടഞ്ഞുനിര്‍ത്താനായെങ്കിലും പിന്നീടു മാറി. 1500ലേറെ രോഗികള്‍. രോഗമുക്തരാകുന്നവരുടെ എണ്ണക്കുറവും 21 മരണവും ആശങ്ക നല്‍കുന്നു.

തമിഴ്‌നാട്-സമൂഹവ്യാപന സാധ്യത സംശയിക്കപ്പെട്ട സംസ്ഥാനം. രോഗികളുടെ എണ്ണം ആയിരം കടന്നത് അതിവേഗം. കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ എണ്ണം കുറയുന്നുവെന്നത് ആശ്വാസം രോഗികളില്‍ മൂന്നിലൊന്നും ആശുപത്രി വിട്ടു. മരണനിരക്കും കാര്യമായി കുറഞ്ഞു. 18 പേരാണു മരിച്ചത്.

മധ്യപ്രദേശ്-ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 14 കേസുകള്‍ മാത്രം. നിലവില്‍ 1500ലധികം കേസുകള്‍. മരണങ്ങളുടെ കാര്യത്തിലും സ്ഥിതി ആശങ്കാജനകം. ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 26ന്. ഒരു മാസത്തിനിടെ മരണം 80. കൂടുതല്‍ രോഗികള്‍ ഇന്‍ഡോറില്‍ (903). ഭോപാലില്‍ 303. പുതിയ കേസുകള്‍ കുറഞ്ഞതും രോഗം ഭേദമാകുന്നവരുടെ നിരക്കു വര്‍ധിക്കുന്നതും പ്രതീക്ഷ.

ഇന്ത്യ

ആകെ രോഗികള്‍ 21,700

ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 0.8%

കൂടുതല്‍ രോഗമുള്ള രാജ്യങ്ങളുടെ പട്ടികയില്‍17

ഇന്ത്യയില്‍ രോഗം ഭേദമായവര്‍19.93%

മരണ നിരക്ക്3.1%

10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നു.

ആകെ സാംപിള്‍ പരിശോധന – 5 ലക്ഷം

ഓരോ 10 ലക്ഷം പേരിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നത്–363 പേര്‍

ആദ്യ 5000 കേസുകള്‍ 67 ദിവസം കൊണ്ട്. എന്നാല്‍ 15,000ത്തില്‍ നിന്ന് 20,000ലെത്താന്‍ വേണ്ടി വന്നത് 3 ദിവസം.

രാജ്യത്തെ ആകെ കേസുകളില്‍ പകുതിയോടടുത്ത് (48.16%) മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ 3 സംസ്ഥാനങ്ങളില്‍.

pathram:
Related Post
Leave a Comment