കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത തെറ്റാണെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പതിവ് ‘ശത്രുവായ’ സി.എന്‍.എന്‍. ചാനലിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

‘തെറ്റായ റിപ്പോര്‍ട്ടാണ് ഇതെന്ന് ഞാന്‍ കരുതുന്നു. പഴയ രേഖകളാണ് അവര്‍ക്ക് ലഭിച്ചതെന്നാണ് ഞാന്‍ മാനസ്സിലാക്കുന്നത്’ ട്രംപ് പറഞ്ഞു. അതേ സമയം കിം ആരോഗ്യവാനാണെന്ന് പറയാന്‍ ഉത്തരകൊറിയയില്‍ നിന്ന് നേരിട്ടുള്ള വിവരമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ട്രംപ് വിസമ്മതിച്ചു.

ഇത് സി.എന്‍.എന്‍ നടത്തിയ വ്യാജ റിപ്പോര്‍ട്ടാണെന്ന് ഞാന്‍ കരുതുന്നു. കോവിഡുമായി ബന്ധപ്പെട്ട് ദിവസേനയുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.

ശസ്ത്രക്രിയക്ക് ശേഷം കിം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചതായും രണ്ട് ദിവസം മുമ്പ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment