കേരളത്തിൽ വീണ്ടും കോവിഡ് മരണം

കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും.

ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, കുട്ടി ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത് എങ്ങനെയെന്നു സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിനു കോവിഡ് വന്നു ഭേദമായിരുന്നു.

pathram desk 2:
Related Post
Leave a Comment