പത്തനംതിട്ടയില്‍ പതിനാറുവയസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു

പത്തനംതിട്ട: പതിനാറുവയസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു. പത്തനംതിട്ട അങ്ങാടിക്കലില്‍ അഖില്‍ എന്ന പതിനാറുകാരനെയാണ് സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നത്. കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം അടൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കൊടുമണ്‍ പോലീസ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment