ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍

ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ റഹ്മാന്‍ ആണെന്നേ തോന്നൂ. പക്ഷേ ഈ അപരന്റെ പേര് വിപിന്‍ വിശ്വനാഥന്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ വിപിന്‍ കുവൈറ്റില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. രണ്ടുദിവസമായി ഫേസ്ബുക്കിലെ താരമാണ് വിപിന്‍. ‘ദ മലയാളി ക്ലബ്ബ്; എന്ന പുതിയ ഫേസ്ബുക്ക് കൂട്ടായ്മയില്‍ സ്വയം പരിചയപ്പെടുത്താനെത്തിയ വിപിനെ റഹ്മാന്‍ എന്നു വിളിച്ചാണ് ഗ്രൂപ്പ് അംഗങ്ങള്‍ വരവേറ്റത്.

ടിക്ടോകിലും ആക്റ്റീവായ വിപിന്‍ നിരവധി വീഡിയോകളിലും റഹ്മാനെ അനുകരിച്ചിട്ടുണ്ട്. ‘;ടിക്ടോക് വീഡിയോകള്‍ ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ് ആളുകള്‍ റഹ്മാനുമായുള്ള ഛായ എടുത്തു പറയാന്‍ തുടങ്ങിയത്. പക്ഷേ ദ മലയാളി ക്ലബ്ബില്‍ സ്വയം പരിചയപ്പെടുത്തി ഫോട്ടോ ഇട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആറായിരത്തിലേറെ ലൈക്ക്, എല്ലാവരും റഹ്മാന്‍ എന്നു പറഞ്ഞ് കമന്റ് ചെയ്യുന്നു വിപിന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

pathram:
Related Post
Leave a Comment