മഞ്ഞളും ഉപ്പും കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍ കൊറോണ ഭേദമാകും: മന്ത്രി

ബെംഗളൂരു : മഞ്ഞള്‍ കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍! കോവിഡ് മാറുമെന്ന ഉപദേശം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി ശ്രീരാമുലു. ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു വായില്‍കൊള്ളുന്നതു രോഗത്തിനു പ്രതിവിധിയാണെന്നായിരുന്നു പ്രസ്താവന.

‘മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന 3 നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നതും ശീലമാക്കണം. ഞാനൊരു ഡോക്ടറല്ലെങ്കിലും ഇത്തരം ശീലങ്ങളിലൂടെ ചൈനയില്‍ ഒട്ടേറെപ്പേര്‍ രോഗ മുക്തി നേടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്’. രോഗാണുക്കളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെയും ഉപ്പിന്റെയും ഗുണമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു

pathram:
Leave a Comment