കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ കുരുങ്ങിയതോടെ, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലബ്രിറ്റികള്‍ ഭാര്യമാരുടെ സഹായത്തോടെ മുടിവെട്ടുന്നത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവര്‍ ഭാര്യമാര്‍ മുടിവെട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനിടെ ഇതാ, സ്വയം മുടിവെട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ച് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. ‘ഫ്രം പ്ലേയിങ് സ്‌ക്വയര്‍ കട്ട്‌സ് ടു ഡൂയിങ് മൈ ഓണ്‍ ഹെയര്‍ കട്ട്‌സ്’ എന്നു കുറിച്ചാണ് സച്ചിന്‍ സ്വയം മുടിവെട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.
മുടി വെട്ടിയൊതുക്കിയ ചിത്രം പങ്കുവച്ചശേഷം തന്റെ വെട്ട് എങ്ങനെയുണ്ടെന്നും താരം ചോദിക്കുന്നുണ്ട്. വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ഏറെയിഷ്ടമാണെന്നും അര്‍ജ്ജുന്‍ കുറിച്ചു.
പക്ഷേ, അര്‍ജ്ജുന്റെ മുടിവെട്ടു പോസ്റ്റിനേക്കാളും ആരാധകര്‍ക്കിടയില്‍ കൗതുകം സൃഷ്ടിച്ചത് അതിനു ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടൊരു കമന്റാണ്. ഇംഗ്ലണ്ട് വനിതാ ടീമിന്റെ താരമായ ഡാനിയേല വ്യാട്ടാണ് രസകരമായ ഈ കമന്റിനു പിന്നില്‍. സച്ചിന്റെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ടാഗ് ചെയ്ത് വ്യാട്ട് കുറിച്ചതിങ്ങനെ: ആ മുടിയൊന്നു വെട്ടിക്കൊടുത്തൂടേ?’ ! സംഭവം എന്തായാലും വൈറലായി.
അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഡാനിയേല വ്യാട്ടുമായുള്ള സൗഹൃദം മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. മുന്‍പ് അര്‍ജുനും വ്യാട്ടും ലണ്ടനിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായിരുന്നു. മാത്രമല്ല, തന്റെ പ്രിയപ്പെട്ട വനിതാ ക്രിക്കറ്റ് താരം ഇരുപത്തെട്ടുകാരിയായ വ്യാട്ടാണെന്ന് അര്‍ജുന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
Leave a Comment