ആശുപത്രിയില്‍ അനുമതി നിഷേധിച്ചു; കൊവിഡ് സ്ഥിരീകരിച്ച 25 രോഗികള്‍ തെരുവില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ പെരുവഴിയില്‍. ആശുപത്രി അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് രോഗികള്‍ മണിക്കൂറുകളോളം റോഡില്‍ നില്‍ക്കേണ്ടി വന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച 25 രോഗികള്‍ മണിക്കൂറുകളോളം തെരുവില്‍ നില്‍ക്കേണ്ടി വന്നു.

ആശുപത്രി അധികൃതരുടെ അവഗണന നേരിടേണ്ടി വന്ന ഒരാള്‍ സാമൂഹ്യമാധ്യമത്തിലൂടെ വിവരം അറിയിച്ചതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തങ്ങള്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളാണെന്നും മണിക്കൂറുകളായി തെരുവില്‍ നില്‍ക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പ്രവേശനം അനുവദിക്കില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്

മൂന്ന് മണിയോടെ ആശുപത്രിയില്‍ എത്തിയ കൊവിഡ് രോഗികള്‍ 8.45 ആയപ്പോഴും ഭക്ഷണം പോലും ലഭിക്കാതെ ആശുപത്രിയുടെ പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്ഥലത്ത് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment