195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി ‘ക്രൂരന്മാരുടെ കൊട്ടാര’ ത്തില്‍

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി ‘ക്രൂരന്മാരുടെ കൊട്ടാര’ ത്തില്‍ബ്രിട്ടനിലെ അതിക്രൂരനായ പീഡകന്‍ റെയ്ന്‍ഹാര്‍ഡ് സിനഗയെ ‘ക്രൂരന്മാരുടെ കൊട്ടാരം’ എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച് വേയ്‌സ് ജയിലില്‍നിന്നാണ് ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ സിനഗയെ എ കാറ്റഗറിയില്‍പ്പെട്ട വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനിലെ ഏറ്റവും വലിയ കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് വെസ്റ്റ് യോക്ക്‌ഷെയറിലേത്. അതുകൊണ്ട് തന്നെയാണ് ക്രൂരന്മാരുടെ കൊട്ടാരം എന്ന പേരില്‍ ഈ ജയില്‍ അറിയപ്പെടുന്നതും.

136 ബലാത്സംഗ കേസുകളിലും 23 മറ്റ് ലൈംഗികാതിക്രമ കേസുകളിലും പ്രതിയാണ് സിനഗ. മാഞ്ചസ്റ്റര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഈ മുപ്പത്താറുകാരന്‍ 195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചശേഷം മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു സിനഗയുടെ ക്രൂരത. ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ മാനക്കേട് ഭയന്ന് പലരും സംഭവം പുറത്തു പറഞ്ഞിരുന്നില്ല. ഇതിനിടെ ഒരു റഗ്ബി താരത്തെ സമാനരീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സിനഗയ്ക്ക് തിരിച്ചടി കിട്ടി.

മയക്കുമരുന്ന് നല്‍കി മയക്കിയെങ്കിലും പീഡനശ്രമത്തിനിടെ റഗ്ബി താരമായ കൗമാരക്കാരന്‍ ബോധം വീണ്ടെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് മനസിലാക്കിയതോടെ കൗമാരക്കാരന്‍ സിനഗയെ മര്‍ദിക്കുകയും ഫഌറ്റില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം പരാതിയായതോടെയാണ് സിനഗയുടെ ക്രൂരകൃത്യങ്ങള്‍ പുറംലോകമറിഞ്ഞത്.

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51