രവീന്ദ്ര ജഡേജ ജാതി പറയുന്നു; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പ്രതിസ്ഥാനത്തു നിര്‍ത്തി പുതിയ വിവാദം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലുള്ള ഏറ്റവും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന ജഡേജ, കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല വിവാദനായകനായത്. പകരം, തന്റെ ജാതി ആവര്‍ത്തിച്ച് പറയുന്ന, അത് ആഘോഷമാക്കുന്ന രീതികളുടെ പേരിലാണ് വിമര്‍ശനം. താരം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ ജഡേജ രജപുത്ര വിഭാഗക്കാരനാണ്. രജപുത്ര വിഭാഗക്കാരുടെ ട്രേഡ് മാര്‍ക്കായ വാള്‍പ്പയറ്റിന്റെ വിഡിയോ പങ്കുവച്ചതിനു പുറമെ ‘rajputboy’ എന്ന് താരം ഹാഷ്ടാഗ് കൂടി ചേര്‍ത്തതോടെയാണ് വിവാദം തലപൊക്കിയത്.

ക്രിക്കറ്റ് കളത്തില്‍ രവീന്ദ്ര ജഡേജയുടെ വാള്‍പ്പയറ്റ് ആഘോഷം പുത്തരിയല്ല. ബാറ്റിങ്ങില്‍ വിവിധ നാഴികക്കല്ലുകള്‍ പിന്നിടുമ്പോള്‍ വാള്‍പ്പയറ്റിന്റെ ശൈലയില്‍ ബാറ്റുകൊണ്ട് ജഡേജ നടത്തുന്ന ആഘോഷങ്ങള്‍ക്ക് ആരാധകരേറെയാണ്. എന്നാല്‍, ജാതി ചോദിക്കുന്നതും പറയുന്നതുമെല്ലാം അത്ര നല്ല സംഗതിയായ കണക്കാക്കാത്ത ഇന്ത്യയില്‍, തന്റെ രജപുത്ര പാരമ്പര്യം ആഘോഷമാക്കുന്ന ജഡേജയുടെ ശൈലി കല്ലുകടിയാണെന്നാണ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂെട രംഗത്തെത്തിയത്.

വാളിനു ചിലപ്പോള്‍ തിളക്കം നഷ്ടപ്പെട്ടേക്കാം. പക്ഷേ അതൊരിക്കലും അതിന്റെ യജമാനനോട് അനുസരണക്കേട് കാട്ടില്ല’ – ഈ കുറിപ്പിനൊപ്പമാണ് #ൃമഷുൗയേീ്യ ഹാഷ്ടാഗു കൂടി ചേര്‍ത്ത് ജ!ഡേജ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്ക് പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

മറ്റു ടീമുകളുടെ താരങ്ങളും കളത്തിലെ നാഴികക്കല്ലുകള്‍ ആഘോഷിക്കാന്‍ ഇത്തരം ജാതീയമായ ആഘോഷങ്ങള്‍ പുറത്തെടുത്താലുള്ള അപകടം ചൂണ്ടിക്കാട്ടിയും ആരാധകര്‍ രംഗത്തെത്തി. ‘പാക്കിസ്ഥാന്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ച ശേഷം ബാബറിന്റെയോ ഗസ്‌നിയുടെയോ വാളെന്ന പേരില്‍ സമാനമായി ആഘോഷിച്ചാല്‍ എങ്ങനെയുണ്ടാകും? ഇംഗ്ലിഷ് താരങ്ങള്‍ ഡല്‍ഹൗസിയുടെ ബോയ്‌സെന്ന് ഗമ കാട്ടിയാലോ? രാവണന്റെ 10 തലയുമായി വിജയമാഘോഷിക്കാന്‍ ശ്രീലങ്കന്‍ ടീം ഗ്രൗണ്ടില്‍ കടന്നാലോ?’ – ഒരാള്‍ കുറിച്ചു. അതേസമയം, ജഡേജയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്.

pathram:
Related Post
Leave a Comment