സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. കരാര്‍ തന്റെ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തും. എന്നാല്‍ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.

അതേസമയം, കരാറില്‍ വിവാദം കനക്കുകയാണ്. സ്പ്രിന്‍ക്ലറില്‍ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. പിടിക്കപ്പെടുന്ന കള്ളനെ പോലെയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരും ചേര്‍ന്ന് നടപ്പാക്കിയതാണ് സ്പ്രിന്‍ക്ലര്‍. പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കച്ചവടമാണ്. ഐടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണം. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളില്‍ 24 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പി.ടി തോമസ് എംഎല്‍എ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ ഇന്ന് രംഗത്തുവന്നു.

pathram:
Leave a Comment