25 ലക്ഷത്തിന്റെ അഴിമതി: കെം.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെം.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് പണം വാങ്ങി എന്ന പരാതിയിലാണ് നടപടി. 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ആരോപണം.

2017ല്‍ കണ്ണൂര്‍ ബോക്ക് പഞ്ചായത്ത് പ്രസിഡന്റെ പത്മനാഭന്‍ എന്നയാളാണ് വിജലന്‍സിന് പരാതി നല്‍കിയത്. പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും വസ്തുകയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിജിലന്‍സ് നിയമസഭ സ്പീക്കറോടും സര്‍ക്കാറിനോടും തുടരന്വേഷണത്തിന് അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇതിന് അനുവാദം കൊടുക്കുയായിരുന്നു.

2013-14 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്‌സ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ടാണ് പരാതി.

pathram:
Leave a Comment