വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല…’വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല..!! പ്രണയ പരാജയങ്ങളെക്കുറിച്ച് മനസുതുറന്ന് നയന്‍താര

പ്രണയ പരാജയങ്ങളെക്കുറിച്ച് മനസുതുറന്ന് നയന്‍താര. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ സഹായിച്ചതെന്നും നടി ഈ അടുത്ത് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

‘വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു.’ നയന്‍സ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി.

അതിനു ശേഷമാണ് നയന്‍താര, വിഘ്‌നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. നാനും റൗഡി നാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. കഴിഞ്ഞ നാല് വര്‍ഷമായി നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

pathram:
Related Post
Leave a Comment