ലോക് ഡൗണ്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഡല്‍ഹി: മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പൊതുഗതാഗതസംവിധാനം അനുവദിക്കില്ല. ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം. കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല. ചന്തകള്‍ തുറക്കാം. തേയിലത്തോട്ടങ്ങള്‍ തുറക്കാം. 50 ശതമാനത്തിനു മുകളില്‍ ജീവനക്കാരെ നിയോഗിക്കരുത്. ആബുലന്‍സുകളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കും.

ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഹോട്‌സ്‌പോട്ടുകള്‍ക്കും മാര്‍ഗരേഖ പുറത്തിറക്കി. ഹോട്‌സ്‌പോട്ടുകളില്‍ ഇളവുകള്‍ അനുവദിക്കില്ല

pathram:
Related Post
Leave a Comment