ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും വിശ്വസികളും അറസ്റ്റില്‍

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത വിശ്വാസികളും അറസ്റ്റില്‍. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്‌റ്റെല്ലാ മേരി പള്ളിയില്‍ ഫാ അഗസ്റ്റിന്‍ പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ആരുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment