ഒരുദിവസം 2400 പേര്‍ മരിച്ചു; അമേരിക്കയില്‍ ഇതുവരെ 26000 പേരുടെ ജീവനെടുത്ത് കോവിഡ്; ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം യുഎസ് നിര്‍ത്തി

കോവിഡില്‍ സ്ഥിതി രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വീണ്ടും കോവിഡ് മരണം കൂടുന്നു. 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്ന രാജ്യമായി മാറിയ അമേരിക്കയില്‍ ഇന്നലെ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 2400 മരണം. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കോവിഡ് മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ മരണമടഞ്ഞവരുടെ എണ്ണം 26,000 കടന്നു. 603,000 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

അമേരിക്കയില്‍ 613,886 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 26,047 ആയി മരണം. ചൊവ്വാഴ്ച മാത്രം മരണമടഞ്ഞത് 2437 പേരാണ്. അതേസമയം 38,820 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗം ശക്തമായി പടരുന്ന ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം 20,000 കടന്നു. മരണം 10,834 ആയി. 3,778 കേസുകളാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യപ്രവര്‍ത്തകരില്‍ 9000 പേര്‍ രോഗബാധിതരാണെന്നാണ് വിവരം. മഹാമാരി 2100 അമേരിക്കന്‍ നഗരങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം ചൊവ്വാഴ്ച മുതല്‍ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. കോവിഡ് പോലൊരു മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ലോക സംഘടന പരാജയപ്പെട്ടു എന്നാണ് ഇതിനായി ട്രംപ് ഉയര്‍ത്തിയിരിക്കുന്ന ആരോപണം. മഹാമാരിയുടെ പിടിയില്‍ പെട്ട് ഉലഞ്ഞുപോയിരക്കുന്ന തങ്ങളുടെ സമ്പദ്‌വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ കഴിയാതെ ലോകരാജ്യങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ലോകസംഘടന പരാജയപ്പെട്ടു. ചൈനയെ തലോടുന്ന നിലയില്‍ പെരുമാറുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ആരോപണം.

കഴിഞ്ഞവര്‍ഷം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗത്തിന്റെ പിടിയില്‍ പെട്ട് ഇതുവരെ ലോകത്തുടനീളമായി 125,000 പേരാണ് മരമണമടഞ്ഞത്. രണ്ട് ദശലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗത്തെ പടികടത്തി വിടാന്‍ അനേകം രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. ഈ നടപടി മരണനിരക്ക് കുറച്ചെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. ലോകനേതാക്കളും ഓരോ രാജ്യത്തെ പൗരന്മാരും സ്‌റ്റേ അറ്റ് ഹോം നിര്‍ദേശം എന്ന് എടുത്തുമാറ്റുമെന്ന് ഗൗരവമേറിയ ചര്‍ച്ചയിലാണ്. 400 മുതല്‍ 500 ദശലക്ഷം ഡോളറുകളാണ് ലോകാരോഗ്യ സംഘടനയ്ക്ക അമേരിക്ക നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 400 ദശലക്ഷം നല്‍കിയിരുന്നു. അതേസമയം ചൈനയില്‍ നിന്നും 40 ദശലക്ഷം ഡോളറുകളാണ് ലോകാരോഗ്യ സംഘടനയ്ക്ക് എത്തുന്നതെന്നാണ് അമേരിക്ക പറയുന്നത്.

pathram:
Related Post
Leave a Comment